എർമാളം:- കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് യൂനിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വർഷത്തിൽ നടത്തി വരുന്ന ചരിത്ര പ്രസിദ്ധമായ അജ്മീർ ആണ്ട് നേർച്ച ജനുവരി 27 മുതൽ 31 വരെ എർമാളം താജുൽ ഉലമ നഗറിൽ നടക്കും. പരിപാടിയുടെ വിജയത്തിന് വേണ്ടി 313 അംഗ സ്വാഗത സംഘം രൂപീകരിച്ചു. യോഗത്തിൽ പ്രാസ്ഥാനിക നേതാക്കളായ ജാഫർ സഅദി മാര, മുഹമ്മദ് ടിപ്പു, കെ വി അബ്ദുള്ള മാഷ്, ഹസൈനാർ വി കെ, മുനീർ ബി എ, അഹ്മദ് കൊല്ലമ്പാടി, ഹുസൈൻ ബി എ, മുഹമ്മദ് അലി തുടങ്ങിയവർ സംബന്ധിച്ചു. സ്വാഗത സംഘം ഭാരാഹികൾ:- ഹസ്സൈനാർ വി കെ ( ചെയർമാൻ) അബ്ദുൾ ഖാദർ ഐ, അബൂബകർ ഖാദിരി, ബഷീർ ഇ എം, അബ്ദുൽ ഖാദർ ഇ എ, ( വൈസ് ചെർമാൻമാർ) ലത്തീഫ് ഇ എം ( ജനറൽ കൺവീനർ) ഹുസ്സൈൻ ബി എ, അബൂബകർ കരുമാനം, അബ്ദുൽ ഖാദർ കുഞ്ഞാലി, അബൂബകർ സിദ്ദിഖ് ബി എ, (ജോയിൻ്റ് കൺവീനർ) അഹ്മദ് കൊല്ലമ്പാടി ( ഫിനാൻസ് കൺവീനർ) യോഗത്തിൽ ഹുസ്സൈൻ ബി എ സ്വാഗതവും അബൂബകർ കരുമാനം നന്ദിയും പറഞ്ഞു