വീണ്ടും ഗുജറാത്ത് മുഖ്യമന്ത്രിയാകാൻ ഭൂപേന്ദ്ര പട്ടേല്‍. ബിജെപി നിയമസഭാംഗങ്ങളുടെ യോഗത്തിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഭൂപേന്ദ്ര പട്ടേലിനെ നാമനിർദ്ദേശം ചെയ്തു. എംഎൽഎ കനു ദേശായി ആണ് പട്ടേലിന്റെ പേര് നിർദ്ദേശിച്ചത്. മറ്റംഗങ്ങൾ ഐകകണ്ഠേന നാമനിർദ്ദേശം അംഗീകരിക്കുകയായിരുന്നു. ഘട്‌ലോദിയ മണ്ഡലത്തിൽ നിന്ന് 1.92 ലക്ഷം വോട്ടുകളുടെ പിന്‍ബലത്തിലാണ് ഭൂപേന്ദ്ര പട്ടേലിന്റെ വിജയം. ഡിസംബർ 12 തിങ്കളാഴ്ച സത്യപ്രതിജ്ഞാ ചടങ്ങ്