ലീഗിനെ എല്‍ഡിഎഫിലേക്ക് ക്ഷണിക്കുകയല്ല മതേതര നിലപാടിനെയാണ് സ്വാഗതം ചെയ്തത് എന്ന്സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. വര്‍ഗീയതയ്‌ക്കെതിരായ നിലപാടില്‍ മുസ്ലിം ലീഗിന് സിപിഐഎമ്മിനൊപ്പം ചേരാമെന്ന് അദ്ദേഹം പറഞ്ഞു .കോണ്‍ഗ്രസ് മൃദുഹിന്ദുത്വ നിലപാട് തുടരുകയാണ്. ഏക സിവില്‍ കോഡിനെ കോണ്‍ഗ്രസ് കൃത്യമായി എതിര്‍ത്തില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.ഉന്നത വിദ്യാഭ്യാസ മേഖല കാവിവത്ക്കരിക്കാനുള്ള ഗവര്‍ണറുടെ ശ്രമം അനുവദിക്കില്ലെന്ന നിലപാടാണ് അന്നും ഇന്നും എല്‍ഡിഎഫ് സ്വീകരിച്ചത്. ഗവര്‍ണര്‍ വിഷയത്തിലടക്കം യുഡിഎഫ് നിലപാട് മാറ്റിയത് എല്‍ഡിഎഫിന് അനുകൂലാണ്. ലീഗിനും ആര്‍എസ്പിയ്ക്കുമൊക്കെ ഇക്കാര്യത്തില്‍ എല്‍ഡിഎഫിന്റെ നിലപാടായിരുന്നു എന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.