കുവൈത്തിലെ ഇന്ത്യക്കാരായ എഞ്ചിനീയർമാരെല്ലാം എംബസിയിൽ രജിസ്റ്റർ ചെയ്യാൻ നിർദേശം

0
28

കുവൈത്ത് സിറ്റി: ഇന്ത്യക്കാരായ
എഞ്ചിനീയർമാർക്കായി കുവൈറ്റിലെ ഇന്ത്യൻ എംബസി പുതിയ രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു. ഇത്തരത്തിൽ എഞ്ചിനീയർമാരുടെ രജിസ്ട്രേഷൻ അവസാനമായി നടന്നത് 2020 സെപ്റ്റംബറിലായിരുന്നു. നിലവിലുള്ള ഡാറ്റാബേസ് അപ്ഡേറ്റ് ചെയ്യുന്നതിനാണ് ഈ രജിസ്ട്രേഷൻ കൊണ്ട് ലക്ഷ്യമിടുന്നത്.എംബസിയിൽ നേരത്തെ രജിസ്റ്റർ ചെയ്തവർ ഉൾപ്പെടെ എല്ലാ എഞ്ചിനീയർമാരും താഴെ നൽകിയിരിക്കുന്ന ലിങ്കിലെ ഓൺലൈൻ ഗൂഗിൾ ഫോം പൂരിപ്പിച്ച് രജിസ്റ്റർ ചെയ്യാനാണ് നിർദ്ദേശിച്ചിരിക്കുന്നത്
ലിങ്ക്:- https://forms.gle/vFJaUcjjwftrqCYE6