കേരളത്തിൽ ടൂറിസം രംഗത്ത് അനന്ത സസാധ്യതകളാണുള്ളതെന്ന് സന്തോഷ് ജോര്‍ജ് കുളങ്ങര

0
15

കുവൈത്ത്‌സിറ്റി: കേരളത്തില്‍ സംരംഭങ്ങള്‍ ആരംഭിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ടൂറിസം രംഗത്ത് അനന്ത സസാധ്യതകളാണുള്ളതെന്ന് സന്തോഷ് ജോര്‍ജ് കുളങ്ങര. ഐറ്റി മേഖല കഴിഞ്ഞാല്‍ കൂടുതല്‍ സാധ്യതയുള്ള മേഖലയാണ് ടൂറിസം.എന്നാല്‍ അത് ഇന്നത്തെ രീതിയിലും മട്ടിലുമുള്ളതല്ല, ലോക നിലവരാത്തിലുള്ളതാവണം.അതിനായി,കേരളത്തിന്റെ സംസ്‌കാരം, ഭൂപ്രകൃതി, പാരമ്പര്യം, ചരിത്രം, ഭക്ഷണം, കാര്‍ഷിക വൈവിധ്യം എന്നവീയിലൂന്നിയ പുതിയ ഒരു തലം രൂപപ്പെടുത്തേണ്ടതുണ്ടന്ന് സംസ്ഥാന പ്ലാനിങ് ബോര്‍ഡ് അംഗം കൂടിയായ സന്തോഷ് ജോര്‍ജ് കുളങ്ങര കുവൈത്തില്‍ പറഞ്ഞു. നിക്ഷേപകര്‍ കേരളത്തെ അറിഞ്ഞുകൊണ്ട് വേണം വരാന്‍. കുവൈത്ത് പോലെയല്ല കേരളം. വൈദ്യുതി കൈകാര്യം ചെയ്യുന്നതുപോലെ മുന്‍ കരുതലേടെ വേണം കേരളത്തില്‍ നിക്ഷേപം ഇറക്കേണ്ടത്.എന്നിരുന്നാലും, ടൂറിസം രംഗത്ത് നിരവധി കമ്പനികള്‍ വിജയം കൈവരിച്ച ചരിത്രം നമ്മുടെ മുന്നിലുണ്ടന്നും സന്തോഷ് ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

പാലാ സെന്റ് തോമസ് കോളജ് ഓള്‍ഡ് സ്റ്റുഡന്റസ് അസോസിയേഷന്‍ (പാസ്‌കോസ്) കുവൈറ്റ് ചാപ്റ്ററിന്റെ 25-ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗംമായി ‘മിസ്റ്റര്‍ എസ്.ജി.കെ @ കുവൈറ്റ്’ എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അബ്ബാസിയ ആസ്പയര്‍ ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടത്തിയ പൊതുയോഗത്തില്‍ പാസ്‌കോസ് പ്രസിഡന്റ് കിഷോര്‍ സെബാസ്റ്റ്യന്‍ ചൂരനോലി അധ്യക്ഷത വഹിച്ചു. പാസ്‌കേസിന്റെ പ്രഥമ പ്രസിഡണ്ട് മോഹന്‍ ജോര്‍ജ് ആശംസയര്‍പ്പിച്ചു.

തുടര്‍ന്ന്, നടത്തിയ ചോദ്യോത്തര വേളയില്‍ വിവിധ സ്‌കൂളുകളെ പ്രധിനിധികരിച്ചൂ എത്തിയ കുട്ടികളുടെയും മുതിര്‍ന്നവരുമായും സേന്താഷ് സംവദിക്കുകയുണ്ടായി. ഇനിയുള്ള കാലം മുഴുവന്‍ ഏത് ജോലി ചെയ്താല്‍ മടുക്കില്ല എന്ന് നിങ്ങള്‍ക്ക് ഉറപ്പുണ്ടോ, അവിടെ ജോലി ചെയ്യുക. സമൂഹം ആദരിക്കുകയും, ചരിത്രത്തിന്റെ ഭാഗമായി ഒരു ദിവസം മാറുക എന്ന സ്വപ്‌നം കാണാണമെന്നും കുട്ടികേളാടെ അദ്ദേഹം ആഹ്വാനം ചെയ്തു.


ജനറല്‍ സെക്രട്ടറി റോജി മാത്യു സ്വാഗതവും പ്രേഗ്രാം കണ്‍വീനര്‍ സിബി തോമസ് നന്ദിയും രേഖപ്പെടുത്തി.
കുമാരി മിറിയം ജോര്‍ജ് കോലടിയുടെ നൃത്തവും കുവൈറ്റ് ബ്ലഡ് ഡോണേഴ്‌സ് കുവൈറ്റ് (ബി.ഡി.കെ) യും ഡി.കെ ഡാന്‍സ് ഗ്രൂപ്പും ചേര്‍ന്ന് അവതരിപ്പിച്ച ഫ്‌ലാഷ്‌മോബ് ഏറെ ശ്രദ്ധ പിടിച്ചുപറ്റി.

വര്‍ണ്ണാഭമായ പരിപാടിയില്‍ കുവൈറ്റിലെ വിവിധ സംഘടനാ നേതാക്കളും വ്യവസായിക പ്രമുഖരും പങ്കെടുത്തു.