ദുബൈയിൽ അടിയന്തര സേവനങ്ങൾ 6.74 മിനിറ്റിനകം ഉറപ്പാക്കി പൊലീസ്. എമർജൻസി സേവനം ആവശ്യപ്പെട്ടാൽ എമിറേറ്റിന്റെ ഏതു പരിധിയിലും മിനിറ്റുകൾക്കം രക്ഷാപ്രവർത്തകർ എത്തി സേവനം ഉറപ്പാക്കും. കേന്ദ്രീകൃത സംവിധാനം ഇതിനായി സുസജ്ജമാണെന്നും പൊലീസ് വിശദീകരിച്ചു. നേരത്തെ 7 മിനിറ്റ് ലക്ഷ്യംവച്ചായിരുന്നു പ്രവർത്തനമെങ്കിലും ഈ വർഷം സമയം മെച്ചപ്പെടുത്താൻ സാധിച്ചതു നേട്ടമാണെന്ന് പൊലീസ് അറിയിച്ചു.