കേന്ദ്ര വിദേശകാര്യ സഹമന്ത്രിയും, ബിജെപി നേതാവുമായ വി മുരളീധരനെ പരിഹസിച്ച് ആർ എസ് എസ് സൈദ്ധാന്തികൻ പിജി മോഹൻദാസ്. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യസഭയിൽ പ്രസംഗിക്കാൻ എത്തുമ്പോഴെല്ലാം അദ്ദേഹത്തിന്റെ പിറകിൽ ക്യാമറയിൽ കാണും വിധം സ്ഥിരമായി മുരളീധരൻ സ്ഥാനം പിടിക്കുന്നു എന്നാണ് വിമർശനം. ഐഡിയ കൊള്ളാമെങ്കിലും ഇതാർക്കും മനസ്സിലാവുന്നില്ലെന്ന് കരുതരുത് എന്നും മുന്നറിയിപ്പ് നൽകുന്നുണ്ട്.
ബിജെപി നേതൃത്വത്തിനെതിരെ പരസ്യ വിമർശനങ്ങളുമായി ഇദ്ദേഹം മുൻപും രംഗത്ത് എത്തിയിരുന്നു. ജനങ്ങൾ അവരുടെ പ്രശ്നങ്ങൾ പറയാൻ ബിജെപി നേതാക്കളെ വിളിക്കുമ്പോൾ, ഫോൺ എടുക്കുന്നില്ല എന്ന് വ്യാപകമായ പരാതിയുണ്ട് എന്നായിരുന്നു അദ്ദേഹം മുൻപ് പറഞ്ഞത്.
”പ്രിയ ബി.ജെ.പി നേതാക്കളേ, വിളിക്കുന്നത് ആരോ ആവട്ടെ, ദയവു ചെയ്ത് ഫോൺ എടുക്കണം. അത് വലിയൊരു കാര്യമാണ്. അതുകൊണ്ടുമാത്രം പലരും സംപ്രീതരാകും. കാര്യം നടക്കാത്തതാണെങ്കിൽ അതു തുറന്നുപറഞ്ഞ് ആശ്വസിപ്പിക്കണം. നടക്കുന്നതാണെങ്കിൽ ചെയ്തുകൊടുക്കണം. ഊണ് കൊടുത്തില്ലെങ്കിൽ ഊട്ടുപുരയെങ്കിലും കാണിച്ചുകൊടുക്കണം. പുണ്യം കിട്ടും, വോട്ടും കിട്ടും. ഇതിലധികം എങ്ങനെ യാചിക്കണമെന്ന് എനിക്കറിയില്ല..” മാസങ്ങൾക്ക് മുൻപ് ഫേസ്ബുക്ക് കുറിപ്പിൽ ടി.ജി മോഹൻദാസ് പറഞ്ഞു.