കോഴിക്കോട് കനോലി കനാലില്‍ പെരുമ്പാമ്പിന്‍ക്കൂട്ടത്തെ കണ്ടെത്തി

0
20

കോഴിക്കോട് കാരപ്പറമ്പിന് സമീപം കനോലി കനാലില്‍ പെരുമ്പാമ്പിന്‍ക്കൂട്ടത്തെ കണ്ടെത്തി.  അഞ്ച് പാമ്പുകളെയാണ് കണ്ടത്. ഫോറസ്റ്റ് അധികൃതർ എത്തി ഒരു പാമ്പിനെ പിടികൂടി മറ്റു പാമ്പുകൾക്കായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇവ ഒഴിക്കിൽപെട്ടിരിക്കുമെന്നാണ് നിഗമനം. പിടികൂടിയ പാമ്പിനെ കാട്ടിൽ വിട്ടു. ഈ പ്രദേശത്ത് പാമ്പുകളെ കണ്ടെത്തുക പതിവാണെങ്കിലും പെരുമ്പാമ്പുകൾ കൂട്ടത്തോടെ കാണപ്പെടുന്നത് ആദ്യമാണെന്ന് പ്രദേശവാസികൾ പറയുന്നു.