കുവൈത്തിലെ യുവാക്കളിൽ 16% പേരും വിഷാദരോഗികളെന്ന് റിപ്പോർട്ട്

0
24

കുവൈത്ത് സിറ്റി: രാജ്യത്തെ 16 ശതമാനം യുവാക്കളും വിഷാദരോഗത്തിന് അടിമകളാണെന്ന് മാനസികാരോഗ്യ സർവേ വെളിപ്പെടുത്തിയതായി അൽ ഖബാസ് ദിനപത്രം റിപ്പോർട്ട് ചെയ്തു. 16 വയസ്സിന് താഴെയുള്ളവരിൽ മൂന്നിൽ ഒരാളും, 30 വയസ്സിന് താഴെയുള്ളവരിൽ നാലിൽ ഒരാളും  വിഷാദരോഗ ബാധിതരാണെന്ന് പഠനം പറയുന്നു.ഹീറോ ഫൗണ്ടേഷൻ സർവീസ് ആണ് ഇത് സംബന്ധിച്ച് പഠനം നടത്തി റിപ്പോർട്ട് സമർപ്പിച്ചത്. കൂടാതെ, 18 നും 39 നും ഇടയിൽ പ്രായമുള്ള സ്ത്രീകളിൽ 16% വിഷാദരോഗം അനുഭവിക്കുന്നതായും റിപ്പോർട്ടിലുണ്ട്