കുവൈത്ത് മുനിസിപ്പാലിറ്റിയിൽ പ്രവാസികളായ 329 ജീവനക്കാർ മാത്രം

0
18

കുവൈത്ത് സിറ്റി: കുവൈത്ത് മുനിസിപ്പാലിറ്റിയിലെ പ്രവാസി ജീവനക്കാരുടെ എണ്ണം 329 മാത്രമാണെന്ന് മുനിസിപ്പൽ കാര്യ സഹമന്ത്രി അബ്ദുൽ അസീസ് അൽ-മോജിൽ പറഞ്ഞു. അവരിൽ 124 പേർ ശവക്കുഴികൾ എടുക്കുക, ദൂതന്മാർ, മൃതദേഹം കൊണ്ടുപോകുന്ന വാഹനങ്ങളുടെ ഡ്രൈവർമാർ തുടങ്ങി പൗരന്മാർ ഒഴിവാക്കിയ ജോലികളാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്വദേശിവത്കരണ നയം  നടപ്പിലാക്കുന്നത് സംബന്ധിച്ച് സിവിൽ സർവീസ് കമ്മീഷന്റെ (സിഎസ്‌സി) സർക്കുലറുകളും തീരുമാനങ്ങളും മുനിസിപ്പാലിറ്റി കർശനമായി പാലിക്കുന്നുണ്ടെന്നും അൽ-മോജെൽ വ്യക്തമാക്കി.