ലോകകപ്പിൽ അർജന്‍റീനയ്ക്കായി ഏറ്റവുമധികം ഗോൾ നേടുന്ന താരമായി മിശിഹാ

0
30

ലുസൈൽ സ്റ്റേഡിയത്തിൽ പന്തുരുണ്ടത് മുതൽ ഓരോ കാഴ്ചക്കാരുടെയും നെഞ്ചിൽ ആവേശത്തിന്റെ പെരുമ്പറ കൊട്ടിച്ചായിരുന്നു  മിശിഹായുടെ പ്രകടനം. പെനാൽറ്റി കിക്കിലൂടെ ഒരു ഗോൾ നേടിയ മെസി, മറ്റൊരു ഗോളിന് വഴിയൊരുക്കുകയും ചെയ്തു. ക്രൊയേഷ്യയ്ക്കെതിരായ മത്സരത്തോടെ   മെസിയുടെ പേരിൽ രണ്ട് പുതു റെക്കോർഡുകളും എഴുതിച്ചേർക്കപ്പെട്ടു.

ലോകകപ്പിൽ അർജന്‍റീനയ്ക്കായി ഏറ്റവുമധികം ഗോൾ നേടുന്ന താരമായി  മെസി .  34-ാം മിനിട്ടിൽ ക്രൊയേഷ്യയുടെ പോസ്റ്റിൽ എത്തിച്ച പെനാൽറ്റി ഗോളോടുകൂടി മെസിയുടെ ലോകകപ്പ് ഗോൾനേട്ടം 11ൽ എത്തി. 10 ഗോൾ നേടിയ ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ടയെയാണ്  മറികടന്നത്.

കൂടാതെ ഏറ്റവുമധികം ലോകകപ്പ് മത്സരം കളിച്ച താരമെന്ന നേട്ടം ജർമ്മൻ ഇതിഹാസം ലോതർ മത്യാസിനൊപ്പം പങ്കിടാനും ലയണൽ മെസിക്ക് സാധിച്ചു. അഞ്ചാം ലോകകപ്പ് കളിക്കുന്ന മെസിക്ക് സെമിഫൈനലിലെ വിജയത്തോടെ ഒരു ലോകകപ്പ് മത്സരം കൂടി കളിക്കാൻ അവരമൊരുങ്ങിയിരിക്കുകയാണ്. ഫൈനലിൽ ഇറങ്ങുന്നതോടെ ഏറ്റവുമധികം ലോകകപ്പ് മത്സരമെന്ന നേട്ടം മെസിയുടെ പേരിലേക്ക് മാത്രമായി മാറും.