https://www.instagram.com/reel/CmN8-hXp3V3/?igshid=NDk5N2NlZjQ=
ഫുട്ബോളിന്റെ മസീഹാ ലയണൽ മെസ്സിക്കായി കടലാളങ്ങളിൽ സ്നേഹസമ്മാനം ഒരുക്കിയിരിക്കുകയാണ് ലക്ഷദ്വീപിലെ കവരത്തിസ്വദേശിയായ മുഹമ്മദ് സ്വാദിഖ്. ഇൻസ്റ്റഗ്രാമിലൂടെയാണ് സ്വാദിഖ് ഈ അപൂർവ്വ സ്നേഹോപഹാരത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടത്
അർജന്റീനയുടെ ജഴ്‌സിയണിഞ്ഞ സുഹൃത്തുക്കൾക്കൊപ്പം മെസ്സിയുടെ കട്ടൗട്ടുമായി നിൽക്കുന്ന സ്വാദിഖിനെയാണ് ദൃശ്യങ്ങളിൽ ആദ്യം കാണുക . പിന്നീട് സ്കൂബ ഡൈവിംഗ് ഗിയർ ധരിച്ച് ഒരാൾ പവിഴപ്പുറ്റുകളിലൂടെ നീന്തി നൂറടി താഴ്ചയിൽ കട്ടൗട്ടു സ്ഥാപിക്കുന്നു.ക്രൊ യേഷ്യക്കെതിരായ അർജന്റീനയുടെ മത്സരത്തിന് മുന്നോടിയായിരുന്നു ഇത്.
മസീഹാ ലോക ഫുട്ബോൾ കിരീടം സ്വന്തമാക്കിയതോടെ ഈ വീഡിയോയും വൈറലാവുകയാണ്