കുവൈത്തിൽ വീണ്ടും മയക്കുമരുന്ന് വേട്ട

0
30

മൂന്ന് പോസ്റ്റല്‍ പാര്‍സലുകളില്‍ കടത്താന്‍ ശ്രമിച്ച ലഹരി ഗുളികകള്‍ കുവൈത്ത് എയര്‍ കസ്റ്റംസ് വിഭാഗം പിടികൂടി. ആദ്യത്തെ പാര്‍സലില്‍ നിന്ന് 900 ലിറിക്ക ഗുളികകളും രണ്ടാമത്തെ പാര്‍സലില്‍ നിന്ന്  300 ഗ്രാം ക്രാറ്റം, മൂന്നാമത്തെ പാര്‍സലില്‍ നിന്ന് അര കിലോ ക്രാറ്റം എന്നിവയുമാണ് പിടിച്ചെടുത്തത്.

അതോടൊപ്പം കഴിഞ്ഞ ദിവസം കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ അഞ്ചിലൂടെ  ഹാഷിഷു കടത്താൻ ശ്രമിച്ച വിദേശിയെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തതു. അറബ് യുവാവാണ് പിടിയിലായത്. ഇലക്ട്രോണിക് സ്‌കെയിലിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ നാല് ഹാഷിഷ് കഷണങ്ങളാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്.