സംസ്ഥാനത്ത് കൊവിഡ് കേസുകളിൽ വർധനയില്ല, ശബരിമലയിൽ ആശങ്കകളില്ലെന്ന് മന്ത്രി വീണ ജോർജ്ജ്

0
15

സംസ്ഥാനത്ത് നിലവിൽ കോവിഡ് കേസുകളിൽ വർധനയില്ല എന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. കൊവിഡ് സ്ഥിതി  അവലോകനവുമായി ബന്ധപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രി ഡോ മൻസുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയിൽ ഇന്ന് യോഗം ചേർന്നിരുന്നു. കൊവിഡുമായി ബന്ധപ്പെട്ട് ജാഗ്രത ഉണ്ടാകണമെന്നാണ് കേന്ദ്ര സർക്കാർ നൽകിയ നിർദ്ദേശമെന്ന് മന്ത്രി പറഞ്ഞു. പനി ബാധിതരുടെ എണ്ണത്തിൽ വർധനവുണ്ട്. ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് നിലവിൽ ആശങ്കകളില്ല. ആവശ്യമെങ്കിൽ കോവിഡ് പരിശോധനകളുടെ എണ്ണം വർധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.