പത്തനംതിട്ടയിലെ മഹിളാ കോൺഗ്രസ്നേ താവും അഭിഭാഷകയുമായ വിബിത ബാബുവിനും അച്ഛനുമെതിരെ സാമ്പത്തിക തട്ടിപ്പിന് കേസ്. യുഎസിൽ താമസമാക്കിയ കോട്ടയം കടുത്തുരുത്തി പൂഴിക്കോൽ ജീസസ് ഭവനിൽ മാത്യു സി.സെബാസ്റ്റ്യൻ (75) നൽകിയ പരാതിയിയിൽ തിരുവല്ല പൊലീസ് ആണ് കേസെടുത്തത്.
വസ്തുസംബന്ധമായ കേസിന്റെ നടപടികൾക്കായി മാത്യു അഭിഭാഷകയുടെയും പിതാവിന്റെയും അക്കൗണ്ടുകളിലേക്കു പല തവണയായി 14 ലക്ഷം രൂപയോളം നൽകിയെന്ന് പരാതിയിൽ പറയുന്നത്. എന്നാൽ കേസിൽ നടപടി ഒന്നും ഉണ്ടാകാത്ത സാഹചര്യത്തിൽ മാത്യു പണം തിരിച്ച് ആവശ്യപ്പെട്ടു എങ്കിലും ലഭിച്ചില്ലെന്നാണ് പരാതിയിൽ പറയുന്നത്
മാത്യുവിനെതിരെ വിബിതയും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഓഫിസിലെത്തി തന്നെ കടന്നുപിടിക്കാൻ ശ്രമിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ്പരാതി .മാത്യു നൽകിയ പണത്തിന്റെ ഒരുഭാഗം താൻ നൽകിയ നിയമോപദേശത്തിനു ലഭിച്ച പ്രതിഫലമാണെന്നാണ് വിബിതയുടെ അവകാശവാദം. ബാക്കി തുക ചാരിറ്റി പ്രവർത്തനങ്ങൾക്കായി പരാതിക്കാരൻ സ്വയം സന്നദ്ധനായി കൈമാറിയതാണെന്നും വിബിത പരാതിയിൽ പറയുന്നുണ്ട്.