കുവൈത്ത് സിറ്റി: അബ്ദാലി തുറമുഖത്ത് പഴയ ക്യാമറകൾക്ക് പകരം പുതിയതും നൂതനവുമായ 40 നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നു, യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുക ലക്ഷ്യത്തോടെയാണിത്. പ്രാദേശിക മാധ്യമ റിപ്പോർട്ട് അനുസരിച്ച്, ഗൾഫ് ഫുട്ബോൾ കപ്പ് മത്സരങ്ങൾ 2023 ജനുവരി 6 മുതൽ ബസ്ര നഗരത്തിൽ നടക്കും, അബ്ദാലി തുറമുഖം വഴിയായിരിക്കും ജനങ്ങൾ വലിയ തോതിൽ എത്തിച്ചേരുന്നത്. ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് കസ്റ്റംസ് ടെൻഡർ ക്ഷണിച്ചു , 2022 ജൂൺ 19-ന് ഇത് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചു. പൊതുബജറ്റ് അംഗീകരിക്കുന്നതിലുണ്ടായ കാലതാമസമാണ് മികച്ച ബിഡ്ഡുമായി കരാർ ഒപ്പിടാൻ വൈകിയത്.
ബജറ്റിന് അംഗീകാരം നൽകുകയും കമ്പനിയുമായി കരാർ ഒപ്പിടുകയും ചെയ്തതിനെത്തുടർന്ന്, അതിന്റെ പ്രവർത്തനം ആരംഭിക്കുകയും കരാർ അടിസ്ഥാനത്തിൽ ക്യാമറകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു.