ക്രിസ്തുമസ് – ന്യൂയർ ആഘോഷഭരിതമാക്കാൻ ലുലു ഹൈപ്പർ മാർക്കറ്റിന്റെ ഫെസ്റ്റീവ് സീസൺ പ്രമോഷൻ

0
25

കുവൈത്ത് സിറ്റി: പ്രമുഖ റീട്ടെയിൽ ശൃംഖലയായ ലുലു ഹൈപ്പർമാർക്കറ്റിൻ്റെ ഉത്സവ സീസൺ പ്രമോഷൻ ആരംഭിച്ചു. വർഷാവസാന ഉത്സവ സീസൺ പൊടിപൊടിക്കാൻ അതിശയകരമായ ഓഫറർ പ്രമോഷനും ഗ്രാൻഡ് സെയിലുമായാണ് എത്തിയിരിക്കുന്നത് . ഡിസംബർ ആദ്യവാരം ആരംഭിച്ച് പുതുവർഷം വരെ നീണ്ടുനിൽക്കുന്ന പ്രമോഷൻ കുവൈത്തിലെ ഹൈപ്പർമാർക്കറ്റിന്റെ എല്ലാ ഔട്ട്‌ലെറ്റുകളിലുമുണ്ട്. ഡിസംബർ 22-ന് അൽ റായ് ശാഖയിൽ നടന്ന ചടങ്ങിൽ കുവൈത്ത്  കാൻസർ കൺട്രോൾ സെന്ററിലെ ബ്രെസ്റ്റ് യൂണിറ്റിലെ പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. സുസോവന സുജിത്ത് നായർ പ്രമോഷൻ  ഉദ്ഘാടനം ചെയ്തു. |

ഒരുമാസം നീണ്ടുനിൽക്കുന്ന പ്രമോഷന്റെ ഏറ്റവും വലിയ പ്രത്യേകതയാണ്

മുമ്പൊരിക്കലും ഇല്ലാത്ത എക്‌സ്‌ക്ലൂസീവ് പ്രമോഷണൽ ഓഫറുകളാണ് ഒരുമാസം നീണ്ടുനിൽക്കുന്ന പ്രമോഷന്റെ ഏറ്റവും വലിയ പ്രത്യേകത. ലോകോത്തര ഉൽപ്പന്നങ്ങളും വമ്പൻ ഓഫറുകളിൽ ലഭിക്കും എന്നതാണ് ഹൈലൈറ്റ്. പ്രമോഷനോട് അനുബന്ധിച്ച് കുട്ടികൾക്കായി ക്രിസ്മസ് പ്രമേയമാക്കി രസകരമായ നിരവധി മത്സരങ്ങളുമുണ്ട്.  ‘സാന്താക്ലോസ് ഫാഷൻ ഷോ’ യും ഇതിൻ്റെ ഭാഗമായി നടന്നു .  മത്സരത്തിലെ വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകി. ഒന്നാം സമ്മാന ജേതാവിന് 50 ദിനാർ വിലമതിക്കുന്ന സമ്മാനക്കൂപ്പണുകളും, രണ്ടാം സ്ഥാനക്കാരായ ‘സാന്താ’യ്ക്ക് 30 ദിനാറിൻ്റെ സമ്മാന കൂപ്പണും, മൂന്നാം സ്ഥാനക്കാരന്  20- ദിനാറിന്റെ ഗിഫ്റ്റ് വൗച്ചറും ഉൾപ്പെടെ മറ്റ് ആകർഷകമായ സമ്മാനങ്ങളും നൽകി.

‘ക്രിസ്മസ് ട്രീ ഡെക്കറേഷൻ’ മത്സരവും ആവേശം ഉണർത്തുന്നതായിരുന്നു, മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചവർക്ക് 25 ദിനാറിൻ്റെ ഗിഫ്റ്റ് വൗച്ചറും രണ്ടും മൂന്നും സ്ഥാനക്കാർക്ക് 20, 10 ദിനാർ വീതമുള്ള സമ്മാനക്കൂപ്പണുകളും സമ്മാനമായി നൽകി.

രുചിമുകുളങ്ങളെ ഉണർത്തി കൊണ്ടുള്ള  ‘കേക്ക് ഡെക്കറേഷൻ’ മത്സരത്തിലും കുട്ടികളുടെ ആവേശഭരിതമായ പങ്കാളിത്തമാണ് ഉണ്ടായത് , മത്സരാർത്ഥികൾ മുൻകൂട്ടി തയ്യാറാക്കിയ കേക്കുകൾ  ഏറ്റവും ആകർഷകമായ രീതിയിൽ അലങ്കരിച്ചാണ് മത്സരിച്ചത് . ഒന്നാം സമ്മാന ജേതാവിന്  25 ദിനാർവിലയുള്ള ഗിഫ്റ്റ് വൗച്ചറുകളും രണ്ടാം സമ്മാന ജേതാവിന്  20 ദിനാർ വിലയുള്ള ഗിഫ്റ്റ് വൗച്ചറുകളും മൂന്നാം സ്ഥാനം നേടിയവർക്ക് 10 ദിനാറിന്റെ ഗിഫ്റ്റ് വൗച്ചറും നൽകി

. മത്സരങ്ങളിൽ പങ്കെടുത്ത 150-ലധികം കുട്ടികൾക്കും എല്ലാ യുവ സാന്താക്കൾക്കും, ട്രീ ഡെക്കറേറ്റർമാർക്കും, കുട്ടി പാചകക്കാർക്കും ഹൈപ്പർമാർക്കറ്റിന്റെ ഉന്നത ഉദ്യോഗസ്ഥർ വിവിധ പ്രോത്സാഹന സമ്മാനമായി  ചോക്ലേറ്റുകളും മറ്റ് സമ്മാനങ്ങളും നൽകി.

ഒരു ക്രിസ്മസ് സ്പെഷ്യൽ ബാൻഡ് പ്രകടനവും ക്വയർ മാസ്റ്റർ മാത്യൂസ് പള്ളിപ്പാടിന്റെ നേതൃത്വത്തിലുള്ള 30 അംഗ ഗായകസംഘം വും ആലാപന മാധുരി തീർത്തു.