ഈ ആഴ്‌ചയിൽ ചൈനയിൽ ഒരു ദിവസം 37 ദശലക്ഷം കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തതായി ബ്ലൂംബെർഗിന്റെ വാർത്തയിൽ പറയുന്നു, ഒരു ദിവസം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന കണക്കാണിത്. ഈ വർഷം ഡിസംബറിലെ ആദ്യ 20 ദിവസങ്ങളിൽ ചൈനയിൽ 248 ദശലക്ഷം ആളുകൾക്ക് രോഗം ബാധിച്ചതായി റിപ്പോർട്ട് കണക്കാക്കുന്നു. ചൈനയുടെ നാഷണൽ ഹെൽത്ത് കമ്മീഷൻ്റെ ആഭ്യന്തര യോഗം ബുധനാഴ്ച നടന്നിരുന്നു. ഈ യോഗത്തിന്റെ മിനിറ്റ്സ് ഉദ്ധരിച്ചാണ് ബ്ലൂംബെർഗ് റിപ്പോർട്ട്.റിപ്പോർട്ട് പ്രകാരം ഡിസംബർ 20 ന് 37 ദശലക്ഷം കേസുകൾ രജിസ്റ്റർ ചെയ്തു. രാജ്യത്തെ കോവിഡ് കേസുകൾ സംബന്ധിച്ച ചൈനയുടെ ഔദ്യോഗിക കണക്കിൽ നിന്നുള്ള വലിയ വ്യതിയാനമാണ് ഇത്, രാജ്യത്ത് 3,049 അണുബാധകൾ മാത്രമാണ് രേഖപ്പെടുത്തിയതെന്ന് എന്നാണ് അവർ അവകാശപ്പെടുന്നത്.സീറോ-കോവിഡ് നയത്തിൽ മാറ്റം വരുത്തി ആഴ്ചകൾക്കകം ചൈനയിൽ കോവിഡ് അണുബാധയിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയത് .