എറണാകുളം സെന്റ് മേരീസ് ബസിലിക്കയിൽ ക്രിസ്തുമസ് പാതിരാകുർബാന ഉണ്ടാകില്ല

0
21

കുർബാനയെ ചൊല്ലി എറണാകുളം സെന്റ് മേരീസ് ബസിലിക്കയിൽ സംഘര്‍ഷം ഉണ്ടായ സാഹചര്യത്തിൽ ക്രിസ്തുമസ് പാതിരാ കുർബാന ഉണ്ടാകില്ല. പാതിര കുർബാന നടത്തില്ലെന്ന് ഔദ്യോഗിക , വിമത വിഭാഗങ്ങൾ പോലീസിന് ഉറപ്പു നൽകി.എ.ഡി.എമ്മിൻ്റെ നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് ഇരു വിഭാഗങ്ങളും നിലപാട് വ്യക്തമാക്കിയത്. പള്ളിയിൽ കുർബാന ഉണ്ടാകില്ലെന്ന് തീരുമാനിച്ചതിന് പുറമേ പള്ളി പൂട്ടുകയും ചെയ്തു.

ഇന്നലെ വൈകിട്ട് ആരംഭിച്ച വൈദികരുടെ ജനാഭിമുഖ കുർബാന തുടരുന്നതിനിടെയാണ് ഇതിനെ എതിർത്ത് ഏകീകൃത കുർബാനയെ പിന്തുണയ്ക്കുന്നവരും പള്ളിയിലെത്തിയതും ബസിലിക്കയിൽ സംഘര്‍ഷം ഉണ്ടായതും. സംഘർഷത്തിനിടെ  അള്‍ത്താരയില്‍ കയറി ബലിപീഠം തള്ളിമാറ്റി, വൈദികർ കയ്യേറ്റം ചെയ്യപ്പെട്ടു.സംഘർഷാവസ്ഥയെ തുടർന്ന് ബസിലിക്കയിൽ പൊലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു.