ക്രിസ്മസ് ആശംസകള്‍ നേരുന്നതും ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതും ഇസ്ലാമിക വിരുദ്ധമെന്ന് മുസ്ലീം മതപണ്ഡിതനും പ്രഭാഷകനുമായ സക്കീര്‍ നായിക്. മുസ്ലിങ്ങളല്ലാത്തവരുടെ ആഘോഷങ്ങളില്‍ പങ്കുചേരരുത്, ഇങ്ങനെയുള്ള ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതും ആശംസകള്‍ നേരുന്നതും സമ്മാനങ്ങള്‍ സ്വീകരിക്കുന്നതും ഇസ്ലാമിക വിരുദ്ധമാണെന്ന് അദേഹം ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. അദേഹത്തിന്റെ പോസ്റ്റിന് താഴെ സക്കീര്‍ നായിക്കിന് ക്രിസ്മസ് ആശംസകള്‍ നേര്‍ന്നും ഒട്ടേറെ പേര്‍ കമന്റിട്ടു. മലയാളത്തിലും നിരവധി പേരാണ് പോസ്റ്റിന് താഴെ പ്രതിഷേധ കമന്റിട്ടത്.