ഇ.പി. ജയരാജന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയാന്‍ സന്നദ്ധത അറിയിച്ചതായി വിവരം . പാര്‍ട്ടി കമ്മിറ്റികളില്‍ പങ്കെടുക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ആരോഗ്യ പ്രശ്‌നങ്ങള്‍ ചുണ്ടിക്കാട്ടിയാണ് ഇത് .ഈ വെവെള്ളിയാഴ്ച നടക്കാനിരിക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ ജയരാജന്‍ പങ്കെടുക്കില്ല. അതേസമയം വെള്ളിയാഴ്ച കോഴിക്കോട് നടക്കുന്ന ഐഎന്‍എല്ലിന്റെ പരിപാടിയില്‍ ഇപി ജയരാജന്‍ പങ്കെടുക്കും.
സിപിഎം സംസ്ഥാന സമിതി അംഗം പി ജയരാജന്‍ ഇ.പി.ജയരാജനെതിരെ സംസ്ഥാന സമിതിയിൽ അനധികൃത സ്വത്ത് സമ്പാദന ആരോപണം ഉന്നയിച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. പിന്നീട് ഈ വാര്‍ത്ത നിഷേധിച്ച് പി ജയരാജന്‍ പ്രതികരിച്ചിരുന്നു.