കുവൈത്ത് സിറ്റി തന്‍റെ വളർത്തു പൂച്ചയെ വെടിവെച്ച് കൊന്നയാള്‍ക്കെതിരെ സ്വദേശി വനിത പോലീസില്‍ പരാതി നല്‍കി. അല്‍ ഫൈഹാ പോലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. ബുധനാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് പരാതിക്കാരിയുടെ പൂച്ച വീടിന് മുന്നിലുള്ള തോട്ടത്തില്‍ വച്ച വെടിയേറ്റത്.