ദുബൈയിൽ ഇസ്രായേലി സൂപ്പര്‍മാര്‍ക്കറ്റ് പ്രവര്‍ത്തനം തുടങ്ങി

0
17

മതനിയമപ്രകാരം ജൂത മതവിശ്വാസികള്‍ക്ക്  കഴിക്കാവുന്ന കോഷര്‍ ഭക്ഷണങ്ങളുമായി ദുബായില്‍ ആദ്യ ഇസ്രായേലി സൂപ്പര്‍മാര്‍ക്കറ്റ് പ്രവര്‍ത്തനം ആരംഭിച്ചു.  ഈ സൂപ്പര്‍മാര്‍ക്കറ്റില്‍ ഇസ്രായേല്‍, യൂറോപ്പ്, യുഎസ് എന്നിവിടങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഗുണനിലവാരമുള്ള കോഷര്‍ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാണ്.ഗള്‍ഫ് മേഖലയില്‍ ആരംഭിക്കുന്ന ആദ്യത്തെ കോഷര്‍ സൂപ്പര്‍മാര്‍ക്കറ്റാണ് ഇത്. ജൂത പ്രമാണങ്ങള്‍ പ്രകാരം കഷ്‌റുത്ത് എന്ന ഭക്ഷണ നിയമത്തില്‍ പറയുന്ന വ്യവസ്ഥകള്‍ പൂര്‍ണമായി പാലിച്ചുകൊണ്ടുള്ള ഭക്ഷണ സാധനങ്ങളാണ് കോഷര്‍.പൂര്‍ണമായും രക്തം വാര്‍ന്നുപോയ ശേഷമുള്ള ചിക്കന്‍, ബീഫ് ഉള്‍പ്പെടെയുള്ള മാംസാഹാരങ്ങള്‍ മാത്രമേ കഷ്‌റുത്ത് വ്യവസ്ഥകള്‍ പ്രകാരം കഴിക്കാന്‍ പാടുള്ളൂ എന്നതാണ് നിയമം.