ദുബായില്‍ മദ്യത്തിന് ഏർപ്പെടുത്തിയിരുന്ന 30 ശതമാനം നികുതി ഒഴിവാക്കി

0
12

ദുബായില്‍ മദ്യത്തിന് ഏർപ്പെടുത്തിയിരുന്ന 30 ശതമാനം മുനിസിപ്പാലിറ്റി നികുതി ഒഴിവാക്കി . വ്യക്തിഗത ആല്‍ക്കഹോള്‍ ലൈസന്‍സിനുള്ള ഫീസാണ് മാരിടൈം ആന്റ് മെര്‍ക്കന്റൈല്‍ ഇന്റര്‍നാഷണല്‍ (എംഎംഐ) പിന്‍വലിച്ചത്. മുനിസിപ്പാലിറ്റി നികുതിയാണ് മദ്യ വിലയിലെ വലിയൊരു പങ്കും.ഇത് ഒഴിവാക്കിയതോടെ മദ്യത്തിന്റെ വിലയില്‍ കാര്യമായ മാറ്റം ഉണ്ടാകും.  ഇതോടെ, ദുബായിൽ മദ്യ വിൽപന വർധിച്ചേക്കും.കാരണം കുറഞ്ഞ വിലക്ക് മദ്യം വാങ്ങാൻ മറ്റ് എമിറേറ്റുകളെയാണ് ദുബായിലുള്ളവർ നേരത്തെ ആശ്രയിച്ചിരുന്നത് എന്നതിനാലാണിത്.

, ദുബായിലെ ബാറുകളില്‍ ഒരു പൈന്റ് ബിയറിന് 10 ഡോളറിലധികമാണ് വില, മറ്റ് പാനീയങ്ങളുടെ നിരക്ക് ഇതിലും ഉയർന്നതാണ്. മേഖലയിലെ മദ്യം വിളമ്പുന്ന സ്ഥാപനങ്ങളിൽ ഇത് വിലയിടിവിന് കാരണമാകുമോ അതോ ചില്ലറ വിൽപനക്കാരിൽ നിന്ന്  മദ്യം വാങ്ങുന്നവരെ മാത്രമാണോ പുതിയ തീരുമാനം ബാധിക്കുക എന്നത് സംബന്ധിച്ച് ഇപ്പോഴും വ്യക്തത വന്നിട്ടില്ല.