കുവൈറ്റ്: കുവൈറ്റ് ഐ.സി.എഫിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ഒരാഴ്ചയായി നടന്നിരുന്ന സെൻട്രൽ, യുണിറ്റ് തല “ഇലൽ അഹിബ്ബ” യാത്ര സമാപിച്ചു. ജനുവരിയിൽ യുണിറ്റ് തലത്തിൽ നടക്കുന്ന ഇലൽ ഖുലൂബ് ക്യാമ്പയിനിന്റെ ഭാഗമായാണ് ഘടകങ്ങളില്‍ സന്ദര്‍ശന യാത്ര സംഘടിപ്പിച്ചത്.
ഐ സി എഫ് നാഷണൽ നേതാക്കളായ സയ്യിദ് ഹബീബ് അൽ ബുഖാരി, സയ്യിദ് സൈതലവി തങ്ങള്‍ സഖാഫി, അഹ്‌മദ് കെ മാണിയൂർ, അലവി സഖാഫി തേഞ്ചേരി എന്നിവര്‍ ഇലല്‍ അഹിബ്ബ യാത്രയ്ക്ക് നേതൃത്വം നല്‍കി.
ഫഹാഹീൽ സെൻട്രലിലെ മംഗഫ്, ഫഹാഹീൽ ടൗൺ, മഹ്ബൂല, സിറ്റി സെൻട്രലിൽ സാൽമിയ, ജഹ്‌റ സെൻട്രൽ, ജലീബ് സെൻട്രൽ, ഫർവാനിയ സെന്ട്രെലിൽ ഖൈത്താൻ, റിഗ്ഗഇ, ഫർവാനിയ ഐ.സി.എഫ്. ഓഫീസ് ഹാൾ എന്നീ കേന്ദ്രങ്ങളിലാണ് യാത്രക്ക് സ്വീകരണങ്ങൾ ഒരുക്കിയത്. നാഷണൽ നേതാക്കളായ അബ്ദുല്ല വടകര, ശുക്കൂർ മൗലവി കൈപ്പുറം, അഹ്‌മദ് സഖാഫി കാവനൂര്‍, അബ്ദുൽ അസീസ് സഖാഫി, റഫീഖ് കൊച്ചനൂർ, സമീർ മുസ്‌ലിയാർ, നൗഷാദ് തലശ്ശേരി എന്നിവരും വിവിധ കേന്ദ്രങ്ങളില്‍ പ്രവർത്തകരെ അഭിവാദ്യം ചെയ്യാനെത്തിയിരുന്നു. ബഷീർ അണ്ടിക്കോട് യാത്ര കോർഡിനേറ്റ് ചെയ്തു.
ഫഹാഹീല്‍ സെന്ട്രലിലെ മംഗഫില്‍ തുടങ്ങിയ യാത്ര ഫര്‍വാനിയയില്‍ സമാപിച്ചു. ഐ.സി.എഫ്. ഹാളില്‍ നടന്ന സമാപന സംഗമത്തില്‍ സെന്‍ട്രല്‍ പ്രസിഡണ്ട് സുബൈര്‍ മുസ്‌ലിയാര്‍ പെരുമ്പട്ട അധ്യക്ഷനായിരുന്നു.
നസീര്‍ വയനാട് സ്വാഗതവും അബ്ദുല്‍ ഗഫൂര്‍ എടത്തിരുത്തി നന്ദിയും പറഞ്ഞു.
Photo Caption: ഇലല്‍ അഹിബ്ബ യാത്രക്ക് ഫഹാഹീല്‍ മഹ്ബൂലയില്‍ നല്‍കിയ സ്വീകരണത്തില്‍ അബ്ദുല്ല വടകര സംസാരിക്കുന്നു.