എൻ.ബി. റ്റി.സി കമ്പനി , കുവൈറ്റ്   രക്തദാനക്യാമ്പ് സംഘടിപ്പിച്ചു.

0
34

കുവൈറ്റ് സിറ്റി:  എൻ.ബി. റ്റി.സി കമ്പനി കുവൈറ്റും ബിഡികെ കുവൈറ്റ് ചാപ്റ്ററും സംയുക്തമായി സെൻട്രൽ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ  രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
എൻ. ബി. റ്റി. സി കമ്പനി കുവൈറ്റിന്റെ കോർപ്പറേറ്റ് ഹെഡ് ഓഫീസിൽ വച്ച് ബാങ്കിൽ വച്ച്  ഡിസംബർ 23, രാവിലെ 09 മണി  മുതൽ 02 മണി വരെ സംഘടിപ്പിച്ച ക്യാമ്പിൽ നൂറിലധികം  എൻ.ബി.റ്റി.സി  ജീവനക്കാർ രക്തദാനം നിർവ്വഹിച്ചു.

1977-ൽ സ്ഥാപിതമായ  എൻ.ബി.റ്റി.സി  കമ്പനി ഇപ്പോൾ ഗൾഫ്  മേഖലയിൽ പ്രവർത്തിക്കുന്ന ഒരു മൾട്ടി-നാഷണൽ കമ്പനിയാണ്.  എഞ്ചിനീയറിംഗ്  & കൺസ്ട്രക്ഷൻ, ഹെവി എഞ്ചിനീയറിംഗ് ഫാബ്രിക്കേഷൻ, ഇൻസ്പെക്ഷൻ സേവനങ്ങൾ, ഹെവി എക്യുപ്‌മെന്റ് ലീസിംഗ്, ലോജിസ്റ്റിക്സ് സൊല്യൂഷനുകൾ എന്നിങ്ങനെ നിരവധി സേവനങ്ങളാണ് കമ്പനി കുവൈറ്റിൽ നൽകുന്നത്. ക്യാമ്പിന്‍റെ ഔപചാരിക ഉദ്ഘാടനം എൻ.ബി.റ്റി.സി കമ്പനിയുടെ മാനേജിങ്ങ് ഡയറക്ടർ ശ്രീ കെ.ജി. എബ്രഹാം നിർവഹിച്ചു .   എൻ.ബി.റ്റി.സി ഗ്രൂപ്പ് ഏറ്റെടുത്ത് നടത്തിവരുന്ന വിവിധങ്ങളായ സി എസ് ആർ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത് എന്ന് ഉദ്ഘാടനപ്രസംഗത്തിൽ അദ്ദേഹം അറിയിച്ചു.

ക്യാമ്പിൽ പങ്കെടുത്ത്‌ രക്തദാനം നിർവഹിച്ച എല്ലാ ജീവനക്കാർക്കും സർട്ടിഫിക്കറ്റ് നൽകി ആദരിച്ചു. എൻ.ബി.റ്റി.സിയുടെ സാമൂഹ്യക്ഷേമ പ്രവർത്തങ്ങൾക്കും, രക്തദാന ക്യാമ്പിന്റെ വിജയകരമായ നടത്തിപ്പും മുൻനിർത്തി ബിഡികെ,കുവൈറ്റ് ചാപ്റ്റർ ജനറൽ കൺവീനർ ശ്രീ രാജൻ തോട്ടത്തിൽ  പ്രശംസാഫലകം കൈമാറി.എൻ.ബി.റ്റി.സി ജീവനക്കാരായ മനോജ് നന്ദിയലത് (  എച്ച്. ആർ  & അഡ്മിൻ ജനറൽ മാനേജർ ),  റിജാസ് കെ.സി.(സീനിയർ മാനേജർ  എച്ച്‌.ആർ & അഡ്മിൻ), റിനീഷ് ചന്ദ്രൻ( അസ്സിസ്റ്റന്റ്‌ മാനേജർ, അഡ്മിനിസ്ട്രേഷൻ), സിബു വർഗീസ്, മാത്യൂസ് വി വർഗീസ്, എബിൻ ചെറിയാൻ, ജിഷാം,മോബിൻ വർഗീസ്, പ്രെബിൻ ത്യാഗരാജൻ, ജിൻസ് ജേക്കബ്, നളിനാക്ഷൻ, ജിൻസ് ജോസ് എന്നിവരും , ബിഡികെ പ്രവർത്തകരായ  യമുന രഘുബാൽ, സോഫി രാജൻ, ജയൻ സദാശിവൻ, വിനോദ്, ജോബി, ജിതിൻ ജോസ്, ശ്രീകുമാർ, ദീപു ചന്ദ്രൻ എന്നിവരും രക്തദാന ക്യാമ്പിന് നേതൃത്വം നൽകി.

കുവൈത്തിൽ രക്തദാനക്യാമ്പുകളും, ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കുവാൻ താല്പര്യമുള്ള സംഘടനകളും, സ്ഥാപനങ്ങളും,കൂടാതെ രക്തം ആവശ്യമായി വരുന്ന അടിയന്തിര സാഹചര്യങ്ങളിലും 6999 7588 / 9916 4260 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.