ഈജിപ്തിൽ കുവൈത്ത് വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ പോലീസ് ആക്രമണം നിരാശാജനകമെന്ന് കുവൈത്ത്

0
12

കുവൈത്ത് സിറ്റി:  ഈജിപ്തിലെ  വടക്കൻ നഗരമായ അലക്സാണ്ട്രിയയിൽ  പോലീസ് കുവൈത്ത് വിദ്യാർത്ഥികളെ  ആക്രമിച്ച സംഭവത്തിൽ ഞെട്ടൽ രേഖപ്പെടുത്തി കുവൈത്ത്.  സംഭവത്തിൽ ഈജിപ്ഷ്യൻ അധികൃതരോട്  അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു കുവൈറ്റ് വിദേശകാര്യ മന്ത്രി അംബാസഡർ മൻസൂർ അൽ ഒതൈബി പ്രസ്താവന ഇറക്കി.

അസ്വീകാര്യമായ ഇത്തരം പെരുമാറ്റങ്ങൾ തടയാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളാനും കുറ്റവാളികളെ പിടികൂടണമെന്നും ഈജിപ്ഷ്യൻ അധികാരികളോട് കുവൈറ്റ്  ആവശ്യപ്പെട്ടു.

അലക്‌സാൻഡ്രിയയിലെ ഷോപ്പിംഗ് മാളിലായിരുന്നു സംഘർഷം.  കസ്റ്റഡിയിലെടുത്ത എല്ലാ കുവൈത്ത് വിദ്യാർത്ഥികളെയും വിട്ടയച്ചതായി കെയ്‌റോയിലെ കുവൈത്ത് എംബസി അറിയിച്ചു. ഈജിപ്തിൽ താമസിക്കുന്ന തങ്ങളുടെ പൗരന്മാരോട്, പ്രത്യേകിച്ച് വിദ്യാർത്ഥികളോട്, അവിടത്തെ നിയമങ്ങളും ചട്ടങ്ങളും പാലിക്കാനുള്ള ആഹ്വാനം എംബസി നൽകി.