കൊളംബിയയിൽ അവിയാൻക എന്ന വിമാനത്തിൻറെ അറ്റകുറ്റപ്പണിക്കിടെ ലാൻഡിംഗ് ഗിയറിൽ മൃതദേഹങ്ങൾ കണ്ടെത്തി. ഡൊമിനിക്കിൻ റിപ്പബ്ലിക്കിൽ നിന്നുള്ളവരാകാം മരിച്ചതെന്ന് സംശയിക്കുന്നതായി വിമാന കമ്പനി അധികൃതരും കൊളംബിയൻ അറ്റോർണി ജനറൽ ഓഫീസും അറിയിച്ചു. ബൊഗോട്ടയിലെ എൽ ഡൊറാഡോ എയർപോർട്ടിൽ എത്തിയപ്പോഴാണ് ലാൻഡിംഗ് ഗിയറിൽ രണ്ട് യുവാക്കളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.
15 നും 20 നും ഇടയിൽ പ്രായമുള്ളവരാണ് മരിച്ചത്. മരിച്ച വ്യക്തികളുടെ ദേശീയത നിർണ്ണയിക്കാൻ അറ്റോർണി ജനറലിന്റെ സാങ്കേതിക അന്വേഷണ അതോറിറ്റി അടിയന്തര നടപടിക്രമങ്ങൾ ആരംഭിച്ചതായി അധികൃതർ പറഞ്ഞു. മൃതദേഹങ്ങളിൽ ഒന്നിൽ ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ നിന്നുള്ള പണവും ആ രാജ്യത്തു നിന്നുള്ള രേഖകൾ അടങ്ങിയ ബാഗും കണ്ടെടുത്തു.