കുവൈത്ത് സിറ്റി : രാജ്യത്ത് കോവിഡ് വാക്സിൻ നാലാം ഡോസിന്റെ വിതരണം ഏതാനും ആഴ്ചകൾക്കുള്ളിൽ ആരംഭിക്കാൻ ആരോഗ്യ മന്ത്രാലയം തയ്യാറെടുക്കുന്നു. കോവിഡ് പ്രതിരോധ നടപടികലുടെ ഭാഗമായാണ് ഇത്.ഇതിനാവശ്യമായ മോഡേർണ വാക്സിൻ ഉടൻ തന്നെ ഇറക്കു മതി ചെയ്യും. പ്രായമായവർ, വിട്ടുമാറാത്ത രോഗികൾ മുതലായവർക്കാണ് വാക്സിൻ വിതരണത്തിൽ മുൻ ഗണന നൽകുക. ഒപ്പം ആരോഗ്യ പ്രവർത്തകർ, പ്രതിരോധ ശക്തി കുറഞ്ഞവർ എന്നിവർക്കും ആദ്യ ഘട്ടത്തിൽ വാക്സിൻ ലഭ്യമാക്കും. കോവിഡ് വൈറസിന്റെ ഒമൈക്രോൺ വകഭേദത്തിന്റെ ഉപവിഭാഗമായ XBB.1.5 രാജ്യത്ത് കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് പ്രതിരോധ നടപടികൾ ശക്തമാക്കുന്നത്.
കോവിഡിന്റെ പുതിയ വക ഭേദങ്ങൾ നേരിടാനും സമൂഹത്തിൽ തുടർച്ചയായ പ്രതിരോധശേഷി വളർത്താനും ലക്ഷ്യമിട്ട് കൊണ്ടാണ് വാക്സിൻ വിതരണം.നേരത്തെ അടച്ചു പൂട്ടിയ കുത്തി വെപ്പ് കേന്ദ്രങ്ങൾ വീണ്ടും സജ്ജീകരിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് മന്ത്രാലയം.