വയനാട്ടിലിറങ്ങിയ കടുവയെ മയക്കുവെടിവെച്ച് പിടികൂടി

പടിഞ്ഞാറത്തറ പഞ്ചായത്തിലെ കുപ്പാടിത്തറയില ഇറങ്ങിയ കടുവയെ പിടികൂടി. ആറ് തവണ വെടിവച്ചതായി ഡി.എഫ്.ഒ പറഞ്ഞു.മയക്കുവെടി കൊണ്ട കടുവ പൂര്‍ണമായി മയങ്ങി തുടങ്ങിയശേഷമാണ് വാഹനത്തിലേക്ക് മാറ്റിയത്. കടുവയെ ബത്തേരി കുപ്പാടി വന്യജീവി സങ്കേതത്തിലെത്തിക്കും.

കഴിഞ്ഞ ദിവസം കടുവ ഇറങ്ങിയ പുതുശ്ശേരി വെള്ളാരംകുന്നില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയാണിന്ന് കടുവയെ കണ്ടത്. അതിനാല്‍, ഇത് മറ്റൊരു കടുവ ആയിരിക്കാമെന്ന നിഗമനത്തിലാണ് വനപാലകര്‍. പുതുശ്ശേരിയില്‍ നൂറുകണക്കിന് വനപാലകരുടെയും മയക്കുവെടി വിദഗ്ധരുടെയും നേതൃത്വത്തില്‍ കടുവക്കായുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്. കടുവ ഉള്‍കാട്ടിലേക്ക് പോകാന്‍ സാധ്യതയുണ്ടന്ന് അധികൃതര്‍ അറിയിച്ചു. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് അധികൃതര്‍ അറിയിച്ചു.