ഓവർസീസ് എൻ സിപി  കുവൈറ്റ്   പുതുവത്സര  കിറ്റുകൾ വിതരണം ചെയ്തു

0
24

കുവൈറ്റ് സിറ്റി:
ഓവർസീസ് എൻ സി പി കുവൈറ്റ് കമ്മിറ്റി, സാമൂഹിക സേവന ദിനാചരണത്തിന്റെ ഭാഗമായി വഫ്ര കാർഷിക മേഖലയിലെ – ഇന്ത്യ, ബംഗ്ലാദേശ് സ്വദേശികളായ സാധാരണക്കാരായ തൊഴിലാളി കൾക്കായി ഭക്ഷണവും, പുതുവത്സര സമ്മാനവും ഉൾപ്പടെയുള്ള കിറ്റുകൾ  വിതരണം ചെയ്തു.  ഓവർസീസ് എൻ സി പി  ദേശീയ ട്രഷറർ ബിജു സ്റ്റീഫൻ ഉദ്ഘാടനം നിർവഹിച്ചു

ഒ എൻ സിപി കുവൈറ്റ് കമ്മിറ്റി വൈസ് പ്രസിഡൻറ്  സണ്ണി മിറാണ്ട അധ്യക്ഷത വഹിച്ചു .ജോയിന്റ് സെക്രട്ടറി അശോകൻ തിരുവനന്തപുരം സ്വാഗതം പറഞ്ഞു. ഗൾഫ് ഇന്ത്യൻ സോഷ്യൽ സർവീസ് ചെയർമാൻ ഹമീദ് പാലേരി .അബ്ദുൽ അസീസ് കാലിക്കറ്റ് എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു . പരിപാടി യുടെ  പ്രായോജകരായ ഇംപീരിയൽ ഹോട്ട് & ബേക്കേഴ്സ് ഗ്രൂപ്പിനും , പ്രവാസി സേവന കേന്ദ്രത്തിനും പരിപാടി വിജയിപ്പിക്കാൻ സഹായിച്ചവർക്കും ജനറൽ സെക്രട്ടറി അരുൾ രാജ് നന്ദി പറഞ്ഞു.