എല്‍ ജെ ഡി ജനതാദള്‍ സെക്യുലറില്‍ ലയിക്കും, ശ്രേയാംസ് കുമാര്‍ ദേശീയ സെക്രട്ടറിയാകും

0
18

എം വി ശ്രേയസ്‌കുമാര്‍ അധ്യക്ഷനാ ലോക് താന്ത്രിക ജനതാദളും, മാത്യു ടി തോമസ് അധ്യക്ഷനായ ജനതദള്‍ സെക്യുലറും ലയിക്കാന്‍ തിരുമാനിച്ചു. സി പി എം നിര്‍ദേശപ്രകാരമാണ് തീരുമാനം.

ജനതാദള്‍ സെക്യുലര്‍ എന്ന ഒറ്റപ്പാര്‍ട്ടിയായി മാറും. ജെഡിഎസ് സംസ്ഥാന അധ്യക്ഷനായി മാത്യു ടി തോമസ് തുടരും. എല്‍ജെഡി അധ്യക്ഷന്‍ ശ്രേയംസ് കുമാര്‍ ജെഡിഎസിന്റെ ദേശീയ സെക്രട്ടറിയാകും. ജില്ലാ അധ്യക്ഷന്‍മാരെയും ഭാരവാഹികളെയും തുല്യമായി ഭാഗിച്ചെടുക്കാന്‍ തിരുമാനിച്ചിട്ടുണ്ട്. രണ്ട് പേര്‍ക്കും ഏഴുവീതം ജില്ലാ പ്രസിഡന്റുമാരെ ലഭിക്കും. ലയന പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നും മാത്യു ടി തോമസ് അറിയിച്ചു . ജനതാദള്‍ സെക്യുലറിന് രണ്ട് എം എല്‍ എ മാരാണുള്ളത്. മന്ത്രി കെ കൃഷ്ണന്‍ കുട്ടിയും, മാത്യു ടി തോമസും, എല്‍ ജെ ഡിക്ക് മുന്‍ മന്ത്രി കെ പി മോഹനനും.

ലയന ചര്‍ച്ചകള്‍ക്കായി ജെഡിഎസ് മൂന്നംഗ സമിതിയെ നിയോഗിച്ചിരുന്നു. സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസ്, മന്ത്രി കെ. കൃഷ്ണന്‍ കുട്ടി, എ. നീലലോഹിതദാസന്‍ നാടാര്‍ എന്നിവരായിരുന്നു അംഗങ്ങള്‍. എല്‍ജെഡി ഏഴംഗ സമിതിയെ ആണ് ലയന ചര്‍ച്ചകള്‍ക്കായി ചുമതലപ്പെടുത്തിയത്. ഈ ചര്‍ച്ചകളിലാണ് ധാരണയുണ്ടായത്.