ജോയ്ആലുക്കാസ് എക്സ്ചേഞ്ച് വിദ്യാർത്ഥികൾക്കായി നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

0
35

ജോയ്ആലുക്കാസ് എക്സ്ചേഞ്ച്, ഇന്ത്യൻ സെൻട്രൽ സ്കൂളിലെ വിദ്യാർത്ഥികൾക്ക് വേണ്ടി ‘വിഷൻ ഈസ് ഔർ മിഷൻ’ എന്ന പേരിൽ നേത്ര പരിശോധന സങ്കടിപ്പിച്ചൂ. അനേകം രെജിസ്ട്രേഷൻ നടത്തിയതിൽ നാനൂറോളം കുട്ടികൾക്ക് വേണ്ടിയാണ് ഐ പ്ലസ് ഒപ്റ്റിക്‌സുമായി ചേർന്ന് നേത്ര പരിശോധന നടത്തിയത്.

ഇത്തരം ഒരു CSR പ്രവർത്തനം വിദ്യാർത്ഥികൾക്ക് വേണ്ടി ജോയ്ആലുക്കാസ് എക്സ്ചേഞ്ച് ആണ് ആദ്യമായി കുവൈറ്റിൽ സംഘടിപ്പിക്കുന്നതെന്നും, ഇനിയും വരും ദിവസങ്ങളിൽ ഇത്തരം CSR പ്രവർത്തനം കുവൈറ്റിൽ ഉടനീളം സംഘടിപ്പിക്കുമെന്നും മാനേജ്‌മന്റ് അറിയിച്ചു. അസിസ്റ്റൻറ് ജനറൽ മാനേജർ അബ്ദുൽ അസീസ് മാട്ടുവയിൽ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ജോയ്ആലുക്കാസ് എക്സ്ചേഞ്ച് ജനറൽ മാനേജർ അഷ്‌റഫ് അലി, ബിസിനസ് ടെവേലോപ്മെന്റ്റ് ഓഫിസർമാരായ വിനീഷ് വേലായുധൻ, പ്രശാന്ത്, ഇന്ത്യൻ സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ സുജാത ശിവകൃഷ്ണൻ, ടോബി, ഇല്യാസ്, നേത്ര പരിശോധന സെന്ററിൽ നിന്ന് നിധിൻ, ഫാത്തിമ, ഷഫീഖ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.