കുവൈറ്റ് സിറ്റി: ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻ, കുവൈറ്റ് മുനിസിപ്പാലിറ്റി, പബ്ലിക് അതോറിറ്റി ഫോർ മാൻപവർ എന്നിവർ ചേർന്ന് നടത്തിയ പരിശോധനയിൽ അംഘര മേഖലയിൽ നിന്ന് 17 പ്രവാസികളെ അറസ്റ്റ് ചെയ്തു. താമസ തൊഴിൽ നിയമങ്ങൾ ലംഘിച്ച ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതിന് അവരെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി