ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ  റിപ്പബ്ലിക് ദിനം ആഘോഷിച്ചു

0
13

കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ  74-ാമത് റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ചു. ഇന്ത്യൻ സ്ഥാനപതി ആദർശ് സ്വൈക എംബസി പരിസരത്തെ മഹാത്മാഗാന്ധിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി, തുടർന്ന്   ത്രിവർണ പതാക ഉയർത്തി.

ഇന്ത്യൻ രാഷ്ട്രപതിയുടെ സന്ദേശം  അംബാസഡർ വായിച്ചു, ഇന്ത്യയും കുവൈത്തും തമ്മിലുള്ള ശക്തമായ ഉഭയകക്ഷി ബന്ധവും  പ്രാധാന്യം  അംബാസഡർ  തന്റെ പ്രസംഗത്തിൽ എടുത്തുപറഞ്ഞു. ഇന്ത്യയിലും കുവൈറ്റിലും ഇന്ത്യൻ കമ്മ്യൂണിറ്റി സംഘടനകൾ നടത്തുന്ന ക്ഷേമ പ്രവർത്തനങ്ങൾക്ക് അദ്ദേഹം അഭിനന്ദനം അറിയിച്ചു. എംബസിയുടെ l വാട്ട്‌സ്ആപ്പ് ഹെൽപ്പ് ലൈൻ നമ്പർ, അംബാസഡറുടെ ഓപ്പൺ ഹൗസും ഉൾപ്പെടെയുള്ള സംവിധാനങ്ങളിലൂടെ പ്രവാസികളുടെ പ്രശ്നങ്ങൾ അഭിസംബോധന ചെയ്യുന്നതിൽ എംബസിയുടെ ശ്രമങ്ങൾ അംബാസഡർ എടുത്തു പറഞ്ഞു.

തുടർന്ന് ദേശഭക്തി ഗാന ആലാപനം, ഇന്ത്യൻ ക്ലാസിക്കൽ, നാടോടി നൃത്തങ്ങളുടെ അവതരണം എന്നിവ ഉൾപ്പെടെയുള്ള സാംസ്കാരിക പരിപാടികൾ അരങ്ങേറി.