കുവൈറ്റ് സിറ്റി: കുവൈറ്റ് തൊഴിൽ വിപണിയിൽ കുവൈത്തികൾ 22.2 ശതമാനത്തിൽ എത്തിയതായി പ്രാദേശിക ദിനപത്രമായ അൽ-അൻബ റിപ്പോർട്ട് ചെയ്തു.കുവൈറ്റ് വൽക്കരണ നയം നടപ്പിലാക്കിയതിന് ശേഷം കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഉണ്ടായ വർദ്ധനവ് പ്രതിവർഷം 1 ശതമാനത്തിൽ താഴെയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, 2022 സെപ്തംബർ 30 വരെ, പൊതു-സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്ന കുവൈത്തികളുടെ എണ്ണം 483,803 ആയി, ആതേസമയം പ്രവാസികൾ 1,538,216 ആണ്.