മധ്യപ്രദേശില്‍ 2 യുദ്ധവിമാനങ്ങളും രാജസ്ഥാനില്‍ ചാര്‍ട്ടേട് ഫ്ലൈറ്റും തകര്‍ന്നുവീണു

0
19

മധ്യപ്രദേശില്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ രണ്ട് യുദ്ധവിമാനങ്ങള്‍ കൂട്ടിയിടിച്ച് അപകടത്തില്‍പ്പെട്ടു. സുഖോയ് എസ്യു -30, മിറാഷ് 2000 യുദ്ധവിമാനങ്ങളാണ് കൂട്ടിയിടിച്ചത്. പരിശീലനപ്പറക്കലിന് ഇടയിലായിരുന്നു അപകടം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

സുഖോയ് എസ്യു-30ല്‍ രണ്ട് പൈലറ്റുമാരും മിറാഷ് 2000 ന് ഒരു പൈലറ്റും ഉണ്ടായിരുന്നുവെന്ന് പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു. രണ്ടു പൈലറ്റുമാര്‍ സുരക്ഷിതരാണെന്നാണ് പുറത്തുവരുന്ന വിവരം. മൂന്നാമത്തെ പൈലറ്റിനായി തിരച്ചില്‍ നടക്കുകയാണ്.

ഗ്വാളിയോര്‍ വ്യോമസേനാ താവളത്തില്‍ നിന്നാണ് രണ്ട് യുദ്ധവിമാനങ്ങളും പറന്നുയര്‍ന്നത്. പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. സംഭവത്തില്‍ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു.