പ്രവാസി മത്സ്യത്തൊഴിലാളികൾക്ക് സർക്കാർ എൻട്രി വിസ നൽകണമെന്ന് കുവൈറ്റ് മത്സ്യത്തൊഴിലാളി യൂണിയൻ

0
27

കുവൈത്ത് സിറ്റി:  കുവൈത്തിലെ മത്സ്യബന്ധന മേഖലയിൽ  പ്രവാസി തൊഴിലാളികളെ അടിയന്തരമായി ആവശ്യമുണ്ടെന്ന് കുവൈറ്റ് മത്സ്യത്തൊഴിലാളി യൂണിയൻ മേധാവി ദഹെർ അൽ സുവയാൻ പറഞ്ഞു. പ്രവാസി മത്സ്യത്തൊഴിലാളികൾക്ക് എൻട്രി വിസ നൽകുന്നത് ആരംഭിക്കണമെന്ന്  ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദിനോട് അദ്ദേഹം ആവശ്യപ്പെട്ടു.

ഏറെ ബുദ്ധിമുട്ട് നിറഞ്ഞതാണ് മത്സ്യബന്ധനം ഈ മേഖലയിൽ തൊഴിലാളികളെ കിട്ടാനില്ല.  രാജ്യം വിട്ട മത്സ്യബന്ധന തൊഴിലാളികൾ മടങ്ങാൻ തയ്യാറാകാത്തതിനാൽ ഈ മേഖല വലിയ തൊഴിലാളി ക്ഷാമം നേരിടുന്നതായി ദഹെർ അൽ സുവയാൻ വ്യക്തമാക്കി . യൂണിയനിലെ നിരവധി അംഗങ്ങൾ പുതിയ വർക്ക് പെർമിറ്റിന് അപേക്ഷിച്ച എങ്കിലും ഇത് നിരാകരിക്കപ്പെട്ടതായും അദ്ദേഹം പറഞ്ഞു