റിയാദ്: സ്റ്റോപ്പ് ഓവർ യാത്രക്കാർക്ക് നാല് ദിവസം വരെ രാജ്യത്ത് തങ്ങാൻ അനുവദിക്കുന്ന സൗജന്യ ട്രാൻസിറ്റ് വിസയുമായി സൗദി അറേബ്യ . ഈ ട്രാൻസിറ്റ് വിസ തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു, സന്ദർശകർക്ക് സൗദി എയർലൈൻസ്, ഫ്ലൈനാസ് വെബ്സൈറ്റുകൾ വഴി അപേക്ഷിക്കാമെന്ന് സൗദി പ്രസ് ഏജൻസി (എസ്പിഎ) റിപ്പോർട്ട് ചെയ്തു. അപേക്ഷിച്ച വിസ ഉടൻ പ്രോസസ്സ് ചെയ്യും. ഒരിക്കൽ ഇഷ്യൂ ചെയ്ത വിസയ്ക്ക് മൂന്ന് മാസത്തെ സാധുതയുണ്ട്. വിഷൻ 2030 ന്റെ ഭാഗമായ ടൂറിസം അടക്കമുള്ള മേഖലകളെ സഹായിക്കുക ലക്ഷ്യം വച്ചാണ് ഇത് നടപ്പാക്കിയത്.