അനധികൃത ഭക്ഷ്യസ്ഥാപനങ്ങൾക്കെതിരെ പരാതി നൽകും -കിറ

0
14

കുവൈത്ത് സിറ്റി: ലൈസൻസ് ഇല്ലാതെ വീടുകളിലും മെസ്സുകളിലും മറ്റും ഭക്ഷ്യവസ്തുക്കൾ തയാറാക്കി ഡെലിവറിയും വില്പനയും നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെയും ഇത്തരക്കാരുടെ പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്ന വാട്സ്ആപ് സോഷ്യൽ മീഡിയ ഗ്രൂപ്പുകൾക് എതിരെയും അധികൃതർക്ക് പരാതി നൽകുമെന്ന് കുവൈത്ത് ഇന്ത്യൻ റെസ്റ്റാറന്റ് അസോസിയേഷൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. നിയമവിരുദ്ധവും വൻതുക പിഴ നൽകേണ്ടി വരുന്നതുമാണ് ഇത്തരം പ്രവർത്തനങ്ങൾ. ഇത്തരം സ്ഥാപനങ്ങളുടെ പരസ്യങ്ങൾ വ്യാപകമായിട്ടുണ്ട്. ആരോഗ്യ ശുചിത്വ മാനദണ്ഡങ്ങളെല്ലാം പാലിച്ച് അംഗീകാരത്തോടെയും അധികൃതരുടെ പരിശോധനകൾക്ക് വിധേയമായും പ്രവർത്തിക്കുന്ന റെസ്റ്റാറന്റുകളുടെയും ബേക്കറികളുടെയും നിലനിൽപിന് ഭീഷണിയാണ് ഇത്തരം അനധികൃത സ്ഥാപനങ്ങൾ. അതുകൊണ്ടുതന്നെ ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവർ അതിൽനിന്നു പിന്മാറണമെന്നും അല്ലാത്ത പക്ഷം അധികൃതരുടെ ശ്രദ്ധയിൽപെടുത്തി നടപടി സ്വീകരിപ്പിക്കാൻ കുവൈത്ത് ഇന്ത്യൻ റെസ്റ്റാറന്റ് അസോസിയേഷൻ എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചതായി ഭാരവാഹികൾ പറഞ്ഞു.