മന്നത്തു പദ്മനാഭന്റെ 146-ാമത് ജന്മദിന ആഘോഷങ്ങൾ വിപുലമായി നടത്താൻ NSS കുവൈറ്റ്

0
15

കുവൈറ്റ് സിറ്റി: സാമൂഹിക പരിഷ്കർത്താവും , നായർ സർവീസ് സൊസൈറ്റിയുടെ സ്ഥാപകനുമായ ഭാരത കേസരി മന്നത്തു പദ്മനാഭന്റെ 146-ാമത് ജന്മദിന ആഘോഷങ്ങളുടെ ഭാഗമായി നായർ സർവീസ് സൊസൈറ്റി(NSS) കുവൈറ്റ് വമ്പിച്ച ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നു.  ഫെബ്രുവരി 17 വെള്ളിയാഴ്ച വൈകുന്നേരം 4.30 നു മൈദാൻ ഹവല്ലി അമേരിക്കൻ ഇന്റർനാഷണൽ സ്കൂളിൽ വെച്ച് ‘മന്നം ജയന്തി 2023’ എന്നപരിപാടി നടക്കും.  ഇതിനോടനുബന്ധിച്ചു സാംസകാരിക സമ്മേളനവും, പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകരായ നരേഷ് അയ്യർ, ഭദ്ര രജിൻ എന്നിവരോടൊപ്പം വീണ വാദ്യത്തിലെ കുലപതി രാജേഷ് വൈദ്യ എന്നിവർ ചേർന്ന് അഭിജിത് പി എസ് നായരുടെ പ്രശസ്തമായ ‘ബിഗ് വയലിൻ ‘ മ്യൂസിക് ബാൻഡിനൊപ്പം അവതരിപ്പിക്കുന്ന ‘മ്യൂസിക് വിത്ത് ലെജന്ഡ്സ്; എന്ന സംഗീത പരിപാടിയും ഉണ്ടായിരിക്കുന്നതാണ്.

കേരള പോലീസ് മുൻ ഡി ജി പി ശ്രീ, ഋഷിരാജ് സിങ് IPS ഉത്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ CBSE പത്താം ക്ലാസ് , പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് നൽകുന്ന മന്നം പുരസ്‍കാരം , മന്നം ജയന്തിയോടനുബന്ധിച്ചു എൻ എസ് എസ് കുവൈറ്റ് അംഗങ്ങൾക്കിടയിൽ സംഘടപ്പിച്ച ‘രചനോത്സവം’ സാഹിത്യ രചന മത്സര വിജയികൾക്കുള്ള വിതരണം എന്നിവ നടത്തുന്നതായിരിക്കും.
കുവൈറ്റിലെ ഇന്ത്യൻ സമൂഹത്തിൽ നിന്നും സാമൂഹിക സേവനം, വ്യവസായം , വിദ്യാഭ്യാസം , സാംസ്കാരികം എന്നീ മേഖലകളിൽ സജീവമായി പ്രവർത്തിക്കുന്ന വിശിഷ്ട വ്യക്തികൾക്ക് സാംസ്കാരിക സമ്മേളന വേദിയിൽ വെച്ച് NSS കുവൈറ്റ് ആദരവ് നൽകുന്നതായിരിക്കും.
മന്നം ജയന്തി ആഘോഷ പരിപാടികളെ കുറിച്ച് വിശദീകരിക്കുന്ന വാർത്താ സമ്മേളനത്തിൽ എൻ എസ് എസ് കുവൈറ്റിന് വേണ്ടി പ്രസിഡന്റ് ശ്രീ ടി . പി . പ്രതാപ് ചന്ദ്രൻ , ജനറൽ സെക്രട്ടറി കാർത്തിക് നാരായണൻ , ട്രഷറർ അശോക് കുമാർ പിള്ള , വനിതാ സമാജം കൺവീനർ കീർത്തി സുമേഷ് എന്നിവർ സംബന്ധിച്ചു