വിജേഷ് മേനോന് ഫോക്കസ് യാത്രയയപ്പ് നൽകി

0
19

കുവൈറ്റ് സിറ്റി:- കുവൈറ്റ് പ്രവാസമവസാനിപ്പിച്ചു യൂ കെ.യിലേക്ക് പോകുന്ന ഫോക്കസ് കുവൈറ്റ് യൂണിറ്റ് പതിനാലിലെ സജീവംഗവും ആട്ടോമേറ്റഡ് സിസ്റ്റം കമ്പനി ഡ്രാഫ്റ്റ്‌സ്മാനും എറണാകുളം കാഞ്ഞിരമറ്റം സ്വദേശിയുമായ വിജേഷ് മേനോനു ഫോക്കസ് കുവൈറ്റ് യാത്രയയപ്പ് നൽകി. യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം സജീവ് പ്ലക്കാടിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പ്രസിഡന്റ് സലിം രാജ് ഫോക്കസിന്റെ ഉപഹാരം ഒകെ മാറി. ജനറൽ സെക്രട്ടറി ഡാനിയേൽ തോമസ്, ട്രഷറർ സി. ഓ കോശി. ഉപദേശക സമതിയംഗം റോയ് ഏബ്രഹാം എന്നിവർ ആശംസകളർപ്പിച്ചു. വിജേഷ് മേനോൻ മറുപടി പ്രസംഗം നടത്തി. യൂണിറ്റ് കൺവീനർ ഷിബു മാത്യൂ നന്ദി പറഞ്ഞു.*