സ്വദേശികൾ സഹകരണ സംഘങ്ങളിൽ തൊഴിലെടുക്കാൻ തയ്യാറാകണമെന്ന് കൺസ്യൂമർ കോഓപ്പറേറ്റീവ് സൊസൈറ്റികളുടെ യൂണിയൻ

0
30

കുവൈറ്റ് സിറ്റി: രാജ്യങ്ങൾ നിൽക്കുന്ന ജനസംഖ്യാനുപാതപരമായ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിനും  തൊഴിൽ വിപണി വികസിപ്പിക്കുന്നതിനുമുള്ള കമ്മിറ്റിക്ക് സമർപ്പിച്ച റിപ്പോർട്ടിലാണ് സ്വദേശികൾ കൂടുതലായി സഹകരണ സംഘങ്ങളിൽ തൊഴിലെടുക്കാൻ തയ്യാറാകണമെന്ന് നിർദ്ദേശം ഉള്ളത്.  കോപ്പറേറ്റീവ് സൊസൈറ്റികളുടെ യൂണിയൻ പ്രസിഡൻറ് ആണ് ഇത് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിച്ചത്.

സഹകരണ സംഘങ്ങളിലെ എല്ലാ സീനിയർ, സൂപ്പർവൈസറി തസ്തികകളും ഉടൻ സ്വദേശിവൽക്കരണം നടപ്പാക്കണമെന്ന് കമ്മിറ്റി തീരുമാനമെടുത്തു. സഹകരണ മേഖലയിൽ സ്വദേശികൾക്കായി 3,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കണം.  മേഖലയിൽ തൊഴിലെടുക്കുന്ന സ്വദേശി  തൊഴിലാളികളുടെ ശതമാനം വർധിപ്പിക്കുന്നതിന് മികച്ച ശമ്പളവും സാമ്പത്തിക ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യണമെന്നും ,. ഡയറക്ടർ ബോർഡ് ഉപദേശക സമിതിയിൽ റിട്ടയർ ചെയ്തവരെ നിയമിക്കണമെന്നും കമ്മിറ്റി നിർദ്ദേശം നൽകി