വാളയാർ പീഡനം : കരിമ്പൊളി  പാട്ടുകൂട്ടം പാടി പ്രതിഷേധിച്ചു .

0
29

വാളയാർ സഹോദരിമാർക്ക് ഉണ്ടായ ദുരനുഭവത്തിലും നിയമത്തിന്റെ അവഗണനയിലും പ്രതിധേഷിച്ചു കുവൈത്തിലെ നാടന്പാട്ടുകാരുടെ കൂട്ടായ്മയായ കരിമ്പൊളിക്കൂട്ടം പ്രതിഷേധം  സംഘടിപ്പിച്ചു. വേദനകളുടെ നാടന്പാട്ടിലൂടെയും കുഞ്ഞുങ്ങളെ നഷ്ടപ്പെട്ട അമ്മയുടെ രോദനം കേൾപ്പിക്കും മിനി സ്കിറ്റിലൂടെയും  ആണ് വ്യത്യസ്തമായ  പ്രതിഷേധം അരങ്ങേറിയത്. സാമൂഹ്യപ്രവർത്തകർ ആയ മുബാറക്ക് കാമ്പ്രത്ത്, മീരാജി എന്നിവർ കേരള സമൂഹത്തിൽ സംഭവിക്കുന്ന മൂല്യച്യുതികളുടെ കാരണങ്ങൾ കണ്ടെത്തി വരും തലമുറയെ സംരക്ഷിക്കേണ്ടതിന്റെ അത്യാവശ്യത്തെ മുൻനിർത്തി സംസാരിച്ചു. നിയമം തികച്ചും സാധാരക്കാരനു അപ്രാപ്യമാകുന്ന അവസ്ഥ സമൂഹത്തിന്റെ അച്ചടക്കത്തെ ബാധിക്കും എന്ന് മീരാജി ആകുലത രേഖപ്പെടുത്തി

കരിമ്പോളി കൂട്ടത്തിന്റെ പ്രധാനികൾ ആയ സന്ദീപ്, സജീന , ജിതിൻ എന്നിവർ പ്രതിഷേധ പാട്ടുകൾക്ക് നേതൃത്വം നൽകി