കേരളത്തിലെ ഇസ്ലാമിക നവോത്ഥാനത്തിന്റെയും ഇസ്‌ലാമിക പ്രസ്ഥാനങ്ങളെ കെട്ടിപ്പടുക്കുന്നതിലും മുഖ്യ കർമികത്വം വഹിച്ച, മത സമുദായിക സാമൂഹ്യ രംഗത്തെ ഉജ്ജ്വല വ്യക്തിത്വമായിരുന്ന, മർക്കസു സക്കാഫത്തു സുന്നിയ്യയുടെ പ്രഥമ പ്രസിഡണ്ടും, മുൻ വഖഫ് ബോർഡ് ചെയർമാനുമായിരുന്ന, കുറ്റിച്ചിറ മിശ്കാൽ പള്ളി പ്രസിഡണ്ട്, മുഖദാർ തർബിയത് വൈസ് പ്രസിഡണ്ട് തുടങ്ങി ഒട്ടനവധി ചരിത്ര മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകിയ കുറ്റിച്ചിറ ജിഫ്രി ഹൗസിലെ മർഹൂം സയ്യിദ് ഫസൽ പൂക്കോയ തങ്ങളുടെ മകൻ സയ്യിദ് സാലിഹ് ഷിഹാബ് തങ്ങൾ ആദർശ രാഷ്ട്രീയ പ്രസ്ഥാനത്തിലേക്ക്.
മർക്കസു സക്കാഫത്തു സുന്നിയ്യ എക്സിക്യൂട്ടീവ് അംഗം, മർകസ് സെൻട്രൽ അലുംനി അസോസിയേഷൻ ട്രഷറർ, ഓൾ കേരള സാദാത് അസോസിയേഷൻ സെക്രട്ടറി, യുണൈറ്റഡ് പീപ്പിൽ ചാരിറ്റി ഫൌണ്ടേഷൻ ചെയർമാൻ തുടങ്ങി സാമൂഹിക – ജീവകാരുണ്യ – മതസമുദായിക – വിദ്യാഭ്യാസ മേഖലകളിലെ നിറസാന്നിധ്യമാണ് സയ്യിദ് സാലിഹ് ഷിഹാബ് തങ്ങൾ.
രാജ്യം ഏറെ വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുന്ന സമകാലിക രാഷ്ട്രീയ സാഹചര്യത്തിൽ ജനാധിപത്യ മതേതര മൂല്യങ്ങൾ മുറുകെപ്പിടിച്ച് വർഗീയ ഫാസിസ്റ്റ് ശക്തികൾക്കെതിരെ പോരാടാൻ സേട്ട് സാഹിബിന്റെ നിലപാടുകളോടൊപ്പം ചേർന്ന സാലിഹ് തങ്ങൾക്ക് ഒരായിരം വിപ്ലവാഭിവാദ്യങ്ങൾ..