SCFE യുടെ കുവൈറ്റിൽ ആരംഭിച്ചിട്ടുള്ള മറ്റ് രണ്ടുഓൺലൈൻ ട്രെയിനിങ് കോഴ്സുകളാണ് Cybersecurity – Red Team Training, Basic Computer Course എന്നീവ.
ലോകം കൈക്കുള്ളിലും വിരൽ തുമ്പിലുമാക്കി വിരാജിക്കുന്ന ആധുനികലോകത്തിന് ഏറ്റവുമധികം തൊഴിലവസരങ്ങൾ ഉണ്ടാക്കുന്ന ഒരു തൊഴിൽ മേഖലയാണ് സൈബർ സെക്യൂരിറ്റി. scfeacademy.com secureseed കമ്പനിയുമായി ചേർന്ന് ആരംഭിച്ച സൈബർ സെക്യൂരിറ്റി- റെഡ് ടീം ട്രെയിനിംഗ് ആദ്യ ബാച്ച് നടന്നു വരുന്നു. രണ്ടാമത്തെ ബാച്ചിനായ അഡ്മിഷൻ ആരംഭിച്ചിരിക്കുന്ന ഈ കോഴ്സ് IT മേഖലയിൽ താൽപ്പര്യം ഉള്ള കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പഠിക്കാവുന്നതാണ് .
കാലത്തിനൊത്ത് ഉയരുവാനും സ്വന്തം ടീമിൽ മത്സരബുദ്ധിയോടെ മുന്നേറുവാനും പ്രാഥമിക കംപ്യൂട്ടർ പരിജ്ഞാനം ഇല്ലാത്തത് ഒരു തടസ്സമാവാറുണ്ട്. ഇതിനൊരു പരിഹാരമായി scfeacademy.com രണ്ടു മാസം കൊണ്ട് പ്രാഥമിക കംപ്യൂട്ടർ പരിശീലനം നേടാൻ ഓൺലൈൻ ആയി ഫെബ്രുവരി 15ന് ആരംഭിക്കുന്ന പഠനക്ലാസ്സിൽ ചേരുവാൻ താല്പര്യം ഉള്ള ഏവർക്കും ഇതിൽ പങ്കാളികളായി ഈ അവസരം പ്രയോജനപ്പെടുത്തണം എന്നും വൈസ് ചെയർമാൻ ശ്രീ വിനോദ് ഈ അവസരത്തിൽ അറിയിക്കുകയുണ്ടായി.
തൊഴിൽ മേഘലകളിൽ മത്സര ബുദ്ധിയോടെ മുന്നേറുവാൻ വ്യക്തിഗത വളർച്ചക്ക് ഊന്നൽ നൽകണമെന്ന ആഹ്വാനത്തോടെ scfeacademy യുടെ പരിശീലന പരിപാടികൾ കുവൈറ്റ് പ്രവാസികൾക്ക് ഗുണകരമാകട്ടെയെന്നു SCFE ഡയറക്ടർ കേണൽ എസ് വിജയൻ, SCFE ചെയർമാൻ ADV. അരവിന്ദാക്ഷൻ എന്നിവർ ആശംസിച്ചു.