കുവൈറ്റിലെ തൊഴിൽ വിപണിയുടെ പകുതിയും ഇന്ത്യക്കാരും ഈജിപ്തുകാരും

0
24

കുവൈറ്റ് സിറ്റി: കുവൈറ്റിലെ തൊഴിൽ വിപണിയിൽ പകുതിയിലധികം ഇന്ത്യക്കാരും ഈജിപ്തുകാരും ഉണ്ടെന്നും കുവൈത്തികൾ മൂന്നാം സ്ഥാനത്താണെന്നും കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് റിപ്പോർട്ട് ചെയ്തു.2022 സെപ്റ്റംബർ 30 വരെ 1,977,019 തൊഴിലാളികൾ ആണ് ഉണ്ടായിരുന്നത്. അതിൽ 476,335 ഇന്ത്യക്കാരാണ്, അതായത് ആകെ തൊഴിലാളികളിൽ 24.1%. രണ്ടാം സ്ഥാനത്ത് 467,074 പേരുമായി ഈ ജിപ്ഷ്യതുകാരും,  23.6 % വരും ഇവർ. മൂന്നാം സ്ഥാനത്താണ് സ്വദേശികൾ ആകെ തൊഴിൽ ശക്തിയുടെ ഇരുപത്തിമൂന്ന് ശതമാനം വരും ഇത്.