വിദ്യാഭ്യാസ മന്ത്രാലയത്തിൽ ജോലി ചെയ്യുന്ന പല പ്രവാസികൾക്കും താമസ രേഖ ഇല്ല

0
13

കുവൈറ്റ് സിറ്റി: വിദ്യാഭ്യാസ മന്ത്രാലയത്തിലെ നിരവധി പ്രവാസി ജീവനക്കാർക്ക് വർക്ക് പെർമിറ്റ് ഇല്ല, ഇവർ താമസ നിയമങ്ങൾ ലംഘിച്ചാണ് രാജ്യത്ത് തങ്ങുന്നതെന്ന് കണ്ടെത്തിയതായി പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു. വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഹ്യൂമൻ റിസോഴ്‌സ് ഡയറക്ടർ സൗദ് അൽ ജുവൈസർ എല്ലാ വിദ്യാഭ്യാസ മേഖലകളിലേക്കും ഇതു സംബന്ധിച്ച്കത്ത് അയച്ചു. അദ്ദേഹത്തിൻ്റെ കത്തിൽ പറയുന്നത് – “എല്ലാ വിദ്യാഭ്യാസ മേഖലകളിലുമായി വിദ്യാഭ്യാസ മന്ത്രാലയത്തിൽ ജോലി ചെയ്യുന്ന ഒരു കൂട്ടം പ്രവാസി ജീവനക്കാർക്ക് സാധുവായ താമസാനുമതി ഇല്ല,   1959 ലെ ആർട്ടിക്കിൾ 17 പ്രകാരം രാജ്യത്ത് നിയമപരമായി താമസിക്കാത്ത വിദേശികളെ പാർപ്പിക്കുന്നതിനോ ജോലി നൽകുന്നതോ  നിരോധിച്ചിരിക്കുന്നു, അല്ല്ത്തപക്ഷം ഇത് നിയമ ലംഘനമാണ്”

എല്ലാ സ്കൂൾ പ്രിൻസിപ്പൽമാർക്കും മുന്നറിയിപ്പ് നൽകാനും അവരുടെ പ്രവാസി തൊഴിലാളികളുടെ താമസാനുമതി സ്ഥിരമായി പരിശോധിക്കാനും സർക്കുലർ അയക്കണം എന്നും അദ്ദേഹം നിർദേശം നൽകി.