ഭക്ഷണത്തിൽ അഴുക്ക് കലർത്തി നൽകിയ ഗാർഹിക തൊഴിലാളി കസ്റ്റഡിയിൽ

0
16

കുവൈറ്റ് സിറ്റി: കുവൈറ്റി കുടുംബത്തിന് ഭക്ഷണത്തിൽ അഴുക്ക് കലർത്തി നൽകിയെന്ന കുറ്റത്തിന് ഗാർഹിക തൊഴിലാളിയെ കസ്റ്റഡിയിലെടുത്തതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു റൊമൈതിയ മേഖലയിൽ  ആയിരുന്നു സംഭവം ഫിലിപ്പീൻസ് സ്വദേശിയായ ഗാർഹിക തൊഴിലാളിയെയാണ് അധികൃതർ പിടികൂടിയത്. സ്ത്രീയുടെ കുറ്റകൃത്യം തെളിയിക്കുന്ന ഒരു വീഡിയോ ദൃശ്യത്തിനൊപ്പം ആണ് സ്വദേശി പോലീസിൽ പരാതി നൽകിയത്.

ഗാർഹിക തൊഴിലാളി തയ്യാറാക്കിയ ഭക്ഷണത്തിന് അരുചിയുണ്ടെന്ന് തിരിച്ചറിഞ്ഞ കുടുംബം ഈ സ്ത്രീയുടെ  അറിവില്ലാതെ ഒരു നിരീക്ഷണ ക്യാമറ അടുക്കളയിൽ സ്ഥാപിച്ചു, തുടർന്നാണ് ഇവർ ഭക്ഷണത്തിൽ അഴുക്ക് കലർത്തുന്നത് കണ്ടെത്തിയത്.  ഇത് മനഃപൂർവം ചെയ്തതാണെന്ന് ഗാർഹിക തൊഴിലാളി സമ്മതിച്ചു, കാരണം കണ്ടെത്താൻ അന്വേഷണം തുടരുകയാണ്.