തെരുവ്നായ ശല്യം സംബന്ധിച്ച് 5000ത്തിൽ അധികം പരാതികൾ ലഭിച്ചു

0
30

കുവൈറ്റ് സിറ്റി: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ,  തെരുവ് നായ്ക്കളുമായി ബന്ധപ്പെട്ട  5,000-ത്തിലധികം  പരാതികൾ ലഭിച്ചതായി മുനിസിപ്പൽ കാര്യ സഹമന്ത്രി അബ്ദുൽ അസീസ് അൽ-മോജെൽ പറഞ്ഞു. വിഷയത്തിൽ ശാശ്വത പരിഹാരം കണ്ടെത്തുന്നതിന്റെ ഭാഗമായി അതോറിറ്റി ആവശ്യപ്പെട്ട നടപടികൾക്കുള്ള ടെൻഡർ തുക ലഭിക്കുന്നതുവരെ അലഞ്ഞുതിരിയുന്ന മൃഗങ്ങളുടെ പ്രശ്‌നം താൽക്കാലികമായി പരിഹരിക്കുന്നതിന് മൂന്ന് മാസമായി അതോറിറ്റി പ്രവർത്തിക്കുകയാണെന്ന് അൽ-മോജിൽ പറഞ്ഞു. രാജ്യത്ത് തെരുവുനായ്ക്കളുടെ ശല്യം പ്രധാനമായും ഉൾപ്രദേശങ്ങളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തെരുവ് നായ്ക്കളെ മൃഗ നിയന്ത്രണ സംഘം പിടികൂടിയതിന് ശേഷം അവർക്ക് അഭയകേന്ദ്രങ്ങൾ ഒരുക്കാനുള്ള പദ്ധതിയുണ്ടെന്ന് അൽ-മോജിൽ പറഞ്ഞു. കാസ്ട്രേഷൻ, റാബിസ് വാക്സിനേഷൻ, വെറ്റിനറി പരിചരണം എന്നിവ ലഭ്യമാകും അതോടൊപ്പം സന്നദ്ധ ഏജൻസികൾക്കും മൃഗക്ഷേമ അസോസിയേഷനുകൾക്കും ഇവയെ കൈമാറും.